Posts

ബലിമണ്ഡപം

ഭാർഗ്ഗവരാമാ സ്യമന്തപതേ ജമദഗ്നിസുതനേ പരശുരാമാ തിരുവായില്ലം പവിത്ര ഭൂമി ഭവതഹദേശേ മമ ഗുരുവേ രാമ....രാമ.....രാമ...... ഭാർഗ്ഗവരാമാ പരശുരാമാ കാർത്തവീര്യഹന്തയ്ക്ക് അന്ത്യമായി ക്ഷത്രിയഹുന്കിന് യമനായി ഭീക്ഷ്മരും കർണ്ണനും ശിഷ്യരായി ഏവർക്കും ഗുരുവായി ഇന്നും പിതൃമോക്ഷപ്രീതിയ്ക്ക് ദർശനമേകൂ രാമ...രാമ....രാമ..... ഭാർഗ്ഗവരാമാ പരശുരാമാ ഭാർഗ്ഗവരാമാ സ്യമന്തപതേ തിരുഅനന്തപുരത്തിന് രക്ഷകനായി രാമായണത്തിലും രാമനായി കൈലാസ ദേവൻറെ ശിഷ്യനായി ദർശനം നൽകിയും ഇന്നും പിതൃതർപ്പണം മേകാൻ അഭയം നൽകൂ രാമ....രാമ.....രാമ..... ഭാർഗ്ഗവരാമാ പരശുരാമാ ഭാർഗ്ഗവരാമാ സ്യമന്തപതേ ജമദഗ്നിസുതനേ പരശുരാമാ തിരുവായില്ലം പവിത്ര ഭൂമി ഭവതഹദേശേ മമ ഗുരുവേ രാമ.....രാമ.....രാമ.... ഭാർഗ്ഗവരാമാ പരശുരാമാ ഗാനരചന : ഡോ.ജയഹരി വ്യവസായ്

വൃദ്ധ ആയൂർവേദം

ഇന്ന് വിദ്യാലയങ്ങളിൽ നിന്ന് മടങ്ങി എത്തുന്ന കുഞ്ഞുങ്ങളെ കാത്ത് നിൽക്കുന്ന അപ്പൂപ്പൻ മാരെ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ്. അവർ നമുക്കൊപ്പമാണ്. പക്ഷേ കുത്തനെ ആകാശം മുട്ടെ ഉള്ള കെട്ടിടങ്ങളിൽ ജയിൽപുള്ളികളെ പോലെ ഒന്നും ഉരിയാടാതെ ഭക്ഷണം പോലും സമയത്ത് കഴിക്കാതെ നടത്തം പോലുമില്ലാതെ എത്രയോ അപ്പച്ചൻമാരും അമ്മമാരും നമ്മുടെ മതിൽക്കെട്ടിനപ്പുറത്തുണ്ട്. ഈ ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങൾ നടക്കുന്നുയെന്നോ ഭീതി നിറഞ്ഞ വാർത്തകൾ ഉണ്ടോയെന്നോ അറിയാതെ അങ്ങനെ കുറേ പേർ. മനസ്സും ശരീരവും ഇപ്പോഴും ചെറുപ്പമാക്കി സന്തോഷത്തോടെയിരിക്കുന്ന വി.എസ് അച്യുതാനന്ദൻ സാറും, പഴയ പരീക്കുട്ടി മധു സാറും പറയും ചുറു ചുറുക്കിൻറെ രഹസ്യം. നമുക്ക് വൃദ്ധരുടെ ആരോഗ്യം ശ്രദ്ധിക്കാം. ജീവനുള്ളപ്പോൾ ഭൂമിയിലെ ചിലത് അവർക്ക് അവകാശപ്പെട്ടതാണ്.പ്രായം സംഖ്യ മാത്രം. കുരുക്ഷേത്ര യുദ്ധം നടക്കുമ്പോൾ ഭീഷ്മർക്കും ദ്രോണർക്കും നല്ല പ്രായം ഉണ്ടായിരുന്നു.ഇന്ന് അത്രയ്ക്കും മാനസിക ബലം 70 കഴിഞ്ഞവരിൽ കാണുന്നില്ല. സംഗീതം ഒരു ദിവ്യ ഔഷധമാണെന്ന് ഗാനഗന്ധർവൻ കെജെ. യേശുദാസ് നമുക്ക് മാതൃക ആയി നിൽക്കുന്നു. അദ്ദേഹത്തിന്റെ സ്വരത്തിൽ മാത്രമല്ല മനസ്സിലും സംഗീതം ഉണ്ട്.എന്...