ബലിമണ്ഡപം

ഭാർഗ്ഗവരാമാ സ്യമന്തപതേ
ജമദഗ്നിസുതനേ പരശുരാമാ
തിരുവായില്ലം പവിത്ര ഭൂമി
ഭവതഹദേശേ മമ ഗുരുവേ
രാമ....രാമ.....രാമ......
ഭാർഗ്ഗവരാമാ പരശുരാമാ

കാർത്തവീര്യഹന്തയ്ക്ക് അന്ത്യമായി
ക്ഷത്രിയഹുന്കിന് യമനായി
ഭീക്ഷ്മരും കർണ്ണനും ശിഷ്യരായി
ഏവർക്കും ഗുരുവായി ഇന്നും
പിതൃമോക്ഷപ്രീതിയ്ക്ക് ദർശനമേകൂ
രാമ...രാമ....രാമ.....
ഭാർഗ്ഗവരാമാ പരശുരാമാ
ഭാർഗ്ഗവരാമാ സ്യമന്തപതേ

തിരുഅനന്തപുരത്തിന് രക്ഷകനായി
രാമായണത്തിലും രാമനായി
കൈലാസ ദേവൻറെ ശിഷ്യനായി
ദർശനം നൽകിയും ഇന്നും
പിതൃതർപ്പണം മേകാൻ അഭയം നൽകൂ
രാമ....രാമ.....രാമ.....
ഭാർഗ്ഗവരാമാ പരശുരാമാ
ഭാർഗ്ഗവരാമാ സ്യമന്തപതേ
ജമദഗ്നിസുതനേ പരശുരാമാ
തിരുവായില്ലം പവിത്ര ഭൂമി
ഭവതഹദേശേ മമ ഗുരുവേ
രാമ.....രാമ.....രാമ....
ഭാർഗ്ഗവരാമാ പരശുരാമാ





ഗാനരചന : ഡോ.ജയഹരി വ്യവസായ്

Popular posts from this blog

വൃദ്ധ ആയൂർവേദം