വൃദ്ധ ആയൂർവേദം
ഇന്ന് വിദ്യാലയങ്ങളിൽ നിന്ന് മടങ്ങി എത്തുന്ന കുഞ്ഞുങ്ങളെ കാത്ത് നിൽക്കുന്ന അപ്പൂപ്പൻ മാരെ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ്. അവർ നമുക്കൊപ്പമാണ്. പക്ഷേ കുത്തനെ ആകാശം മുട്ടെ ഉള്ള കെട്ടിടങ്ങളിൽ ജയിൽപുള്ളികളെ പോലെ ഒന്നും ഉരിയാടാതെ ഭക്ഷണം പോലും സമയത്ത് കഴിക്കാതെ നടത്തം പോലുമില്ലാതെ എത്രയോ അപ്പച്ചൻമാരും അമ്മമാരും നമ്മുടെ മതിൽക്കെട്ടിനപ്പുറത്തുണ്ട്. ഈ ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങൾ നടക്കുന്നുയെന്നോ ഭീതി നിറഞ്ഞ വാർത്തകൾ ഉണ്ടോയെന്നോ അറിയാതെ അങ്ങനെ കുറേ പേർ. മനസ്സും ശരീരവും ഇപ്പോഴും ചെറുപ്പമാക്കി സന്തോഷത്തോടെയിരിക്കുന്ന വി.എസ് അച്യുതാനന്ദൻ സാറും, പഴയ പരീക്കുട്ടി മധു സാറും പറയും ചുറു ചുറുക്കിൻറെ രഹസ്യം. നമുക്ക് വൃദ്ധരുടെ ആരോഗ്യം ശ്രദ്ധിക്കാം. ജീവനുള്ളപ്പോൾ ഭൂമിയിലെ ചിലത് അവർക്ക് അവകാശപ്പെട്ടതാണ്.പ്രായം സംഖ്യ മാത്രം. കുരുക്ഷേത്ര യുദ്ധം നടക്കുമ്പോൾ ഭീഷ്മർക്കും ദ്രോണർക്കും നല്ല പ്രായം ഉണ്ടായിരുന്നു.ഇന്ന് അത്രയ്ക്കും മാനസിക ബലം 70 കഴിഞ്ഞവരിൽ കാണുന്നില്ല. സംഗീതം ഒരു ദിവ്യ ഔഷധമാണെന്ന് ഗാനഗന്ധർവൻ കെജെ. യേശുദാസ് നമുക്ക് മാതൃക ആയി നിൽക്കുന്നു. അദ്ദേഹത്തിന്റെ സ്വരത്തിൽ മാത്രമല്ല മനസ്സിലും സംഗീതം ഉണ്ട്.എന്കിൽ മാത്രമേ മനോധർമ്മം പ്രയോഗിക്കാൻ സാധിക്കുകയുള്ളൂ. 83 വയസിലും ഘനഗാംഭീരമായ ശബ്ദം. വൈദ്യശാസ്ത്ര മുത്തച്ഛനായ ആയൂർവേദം പറയുന്നത് രസായന ചികിത്സയാണ്. ജരാനരകളൊന്നുമില്ലാത്ത വാർദ്ധക്യം. ച്യവനപ്രാശം ലേഹ്യം, ബ്രഹ്മ രസായനം തുടങ്ങിയവ യുവത്വത്തിലേയ്ക്ക് കൊണ്ടു പോകുന്നു. വാർദ്ധക്യത്തിൽ സന്ധികളിൽ നീര്,വേദന തുടങ്ങിയവ ബാധിക്കുമ്പോൾ കർപ്പൂരാദി തൈലം, മഹാനാരായണ തൈലം തുടങ്ങിയവ ്് പുറമേേ പുരട്ടാം. ഇൻഡോർ ഗെയിമുകൾ കളിക്കാൻ പ്രോത്സാഹിപ്പിക്കാം. ചെസ്,ക്യാരംസ് മുതലായവ. അവർക്ക് അറിയാവുന്ന പഴയ കഥകൾ ചോദിച്ച് കേട്ടിരിക്കാം. ഓർക്കുക വല്ലപ്പോഴും. പഴുത്ത പ്ലാവില.....പച്ചപ്ളാവില പിന്നെ മഹാകവി ജി.ശന്കരകുറുപ്പ് പറഞ്ഞത് പോലെ " ഇന്ന് ഞാൻ നാളെ നീ ".
ഡോ.ജയഹരി വ്യവസായ്